ജി.ബി.എല്‍.പി സ്കൂള്‍ ആരിക്കാടിയില്‍ 2015 -16 വര്‍ഷത്തെ യൂണിഫോം വിതരണം നടത്തി. 10.07.2015 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ.
റഹ്മാന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ സ്വാഗതം പറയുകയും SMC ചെയര്‍മാന്‍ എ. മുഹമ്മദ് അധ്യക്ഷത
വഹിക്കുകയും ചെയ്തു.
SMC വൈ.പ്രസിഡന്റ് കദീജ ബഷീറും രക്ഷിതാക്കളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജയ ടീച്ചര്‍ നന്ദി പറഞ്ഞു.
Flash News
Thursday, 23 July 2015
Thursday, 2 July 2015
ഫീല്‍ഡ് ട്രിപ്പ് നടത്തി
2015 ജൂലൈ 1ബുധനാഴ്ച്ച ഫീല്‍ഡ് ട്രിപ്പ് നടത്തി. വിദ്യാലയത്തിലെ 2,3,4 ക്ലാസുകളിലെ പരിസരപഠന പാഠഭാഗവുമായി ബന്ധപ്പെട്ട് വയല്‍ , തോട് എന്നിവയിലും പരിസരത്തും കാണുന്ന വിവിധ സസ്യങ്ങളെയും നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യങ്ങളെയും നിരീക്ഷിച്ച് മനസ്സിലാക്കുന്നതിനായി സ്കൂള്‍ പരിസരത്തുള്ള വയലിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി.
Wednesday, 1 July 2015
വായനാദിനം 2015
ജൂണ്‍ 19 ന് സ്കൂളില്‍ വായനാദിനം ആചരിച്ചു. ഈ വര്‍ഷത്തെ വായനാദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തരംതിരിച്ച് പ്രദര്‍ശിപ്പിച്ചു. SRG കണ്‍വീനര്‍ ശ്രീ.ബിന്റോ മാസ്റ്റര്‍ പി.എന്‍. പണിക്കരെ കുറിച്ചും അദ്ദേഹം നടത്തിയ സേവനങ്ങളെ കുറിച്ചും സംസാരിച്ചു. കുട്ടികള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി. കേശവ ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജയ ടീച്ചര്‍ നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)