Flash News

****W E L C O M E*******TO ******G B L P S*****ARIKKADY******INDEPENDENCE DAY ***AUG. 15**** സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ACTIVITIES

ഫീല്‍ഡ് ട്രിപ്പ് നടത്തി

2015 ജൂലൈ 1ബുധനാഴ്ച്ച ഫീല്‍ഡ് ട്രിപ്പ് നടത്തി. വിദ്യാലയത്തിലെ 2,3,4 ക്ലാസുകളിലെ പരിസരപഠന പാഠഭാഗവുമായി ബന്ധപ്പെട്ട് വയല്‍ , തോട് എന്നിവയിലും പരിസരത്തും കാണുന്ന വിവിധ സസ്യങ്ങളെയും നമ്മുടെ ചുറ്റുപാടും കാണുന്ന  സസ്യങ്ങളെയും നിരീക്ഷിച്ച് മനസ്സിലാക്കുന്നതിനായി സ്കൂള്‍ പരിസരത്തുള്ള വയലിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി.

വായനാദിനം 2015

              ജൂണ്‍ 19 ന് സ്കൂളില്‍ വായനാദിനം ആചരിച്ചു. ഈ വര്‍ഷത്തെ വായനാദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തരംതിരിച്ച് പ്രദര്‍ശിപ്പിച്ചു. SRG കണ്‍വീനര്‍ ശ്രീ.ബിന്റോ മാസ്റ്റര്‍ പി.എന്‍. പണിക്കരെ കുറിച്ചും അദ്ദേഹം നടത്തിയ സേവനങ്ങളെ കുറിച്ചും സംസാരിച്ചു. കുട്ടികള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ ഹെഡ് മാസ്റ്റര്‍  ശ്രീ.ഡി. കേശവ ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജയ ടീച്ചര്‍ നന്ദി പറഞ്ഞു.

പരിസ്ഥിതി ദിനം -2015

            ജൂണ്‍ 5 ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പരിസരത്ത് 150 ഓളം ചെടികള്‍ നട്ടു. എം.കെ.ദാമോദരന്‍ മാസറ്റര്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്‍ സ്കുള്‍ മുറ്റത്ത് ചെടി നട്ടു് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് SMC വൈ.പ്രസി‌ഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവരും അധ്യാപകരും വിദ്യാര്‍ത്ഥികളും ചെടികള്‍ നട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ ചെടി നടാനുള്ള കുഴി തയ്യാറാക്കി.

പ്രവേശനോത്സവം 2015-16

              തിങ്കളാഴ്ച രാവിലെ 10മണിക്ക്  ജി.ബി.എല്‍.പി സ്കൂള്‍ ആരിക്കാടിയില്‍ പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്റെ നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. SMC ചെയര്‍മാന്‍ എ. മുഹമ്മദ്,  SMC വൈ.പ്രസി‌ഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവരും രക്ഷിതാക്കളും അധ്യാപകരും ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍  ഹെഡ് മാസറ്റര്‍ സ്വാഗതം പറയുകയും SMC ചെയര്‍മാന്‍ അധ്യക്ഷത വഹിക്കുകയും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്‍ അക്ഷര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന 16 കുട്ടികളും അക്ഷര ദീപം തെളിയിച്ചു. പുതുതായി എത്തിയ കൂട്ടുകാര്‍ക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എം.കെ.ദാമോദരന്‍ മാസറ്ററുടെ നന്ദി പ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു. നവാഗതര്‍ക്ക് അക്ഷര ദീപം തെളിയിച്ച കാര്‍ഡുകള്‍ നല്‍കി ഒന്നാം ക്ലാസ്സിലേക്ക് യാത്രയാക്കി. ബിന്റോ രമേശ് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവേശനോത്സവ ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.


മെട്രിക് മേള-2015

11.02.2015 ബുധാഴ്ച ഞങ്ങളുടെ സ്കൂളില്‍ വെച്ച് നടന്ന മെട്രിക് മേള വാര്‍ഡ് മെമ്പര്‍ ബി.അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ എ.മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ HM ഡി.കേശവ സ്വാഗതം പറഞ്ഞു. MPTA പ്രസിഡന്റ് ഖദീജ ബഷീര്‍,എം.കെ.ദാമോദരന്‍ എന്നിവര്‍ ആശംസയര്‍പ്പിക്കുകയും SRG കണ്‍വീനര്‍ ബിന്റോ രമേശ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 

പുതുവത്സര ദിനാഘോഷം
          പുതുവര്‍ഷദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്കെല്ലാവര്‍ക്കും പാല്‍പായസം വിതരണം ചെയ്തു. ഉച്ചക്ക് ശേഷം നഫീസത്ത് മുഫീദയുടെ അധ്യക്ഷതയില്‍ ബാലസഭ ചേര്‍ന്നു. പരിപാടിയില്‍ തേജോനന്ദ സ്വാഗതം പറയുകയും സ്വാതി നന്ദി പറയുകയും ചെയ്തു.
യൂണിഫോം വിതരണം
           2014-15 അധ്യയന വര്‍ഷത്തെ യൂണിഫോം വിതരണം 15.12.2014 തിങ്കളാഴ്ച നടന്നു.എസ്.എം.സി ചെയര്‍മാന്‍ ശ്രീ. എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍വാര്‍ഡ് മെമ്പര്‍ ശ്രീ. ബി.അബ്ദുല്‍ റഹ്മാന്‍  യൂണിഫോം വിതരണോദ്ഘാടനം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി. കേശവ സര്‍ സ്വാഗതം പറയുകയും എം.കെ.ദാമോദരന്‍ മാസ്റ്റര്‍ നന്ദി പറയുകയും ചെയ്തു.
ഗാന്ധി ജയന്തി ആഘോഷം
            ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച്  സ്കൂളില്‍ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. കേശവ മാസ്റ്റര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. സ്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധി ജീവിതം പ്രദര്‍ശനം നടത്തി. 

സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം

26.09.2014 വെള്ളിയാഴ്ച്ച സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടന കര്‍മ്മം കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി.അബ്ദുല്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ശ്രീ. എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കേശവ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.എസ്.എം.സി വൈസ് ചെയര്‍പേഴ്സന്‍ ശ്രീമതി കദീജ ബഷീര്‍ യോഗത്തില്‍ സംസാരിച്ചു. ദാമോദരന്‍ മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ അവസാനിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും  പങ്കെടുത്തു.
സയന്‍സ് ക്വിസ്സ് 2014

25/09/2014 വ്യാഴാഴ്ച്ച  ദാമോദരന്‍ മാസ്റ്ററുടേയും നയന ടീച്ചറുടേയും നേതൃത്വത്തില്‍ സ്കൂളില്‍ സയന്‍സ് ക്വിസ്സ് മത്സരം നടത്തി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ നിവേദ്യ.വി ഒന്നാം സ്ഥാനവും മുഹമ്മദ് ഫസല്‍ റഹ്മാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി.കേശവ മാസ്റ്റര്‍ വിജയികള്‍ക്ക് അഭിനന്ദനങ്ങളറിയിച്ച് സംസാരിച്ചു.

ഓണാഘോഷം-2014
05/09/2014 വെളളിയാഴ്ച്ച  ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍കുട്ടികള്‍ പൂക്കളമൊരുക്കി.എല്ലാ കുട്ടികള്‍ക്കും അഞ്ച് കിലോ വീതം ഓണം സ്പെഷല്‍ റൈസ് വിതരണം ചെയ്തു. കുട്ടികള്‍ക്കായി ഓണസദ്യയും പായസവും തയ്യാറാക്കി വിതരണം ചെയ്തു.
സാക്ഷരം - 2014
          സാക്ഷരം പദ്ധതിയുടെ ഒന്നാം ഘട്ട ഇടക്കാല വിലയിരുത്തല്‍ നടത്തി. 21.08.2014 വ്യാഴാഴ്ച്ച ബിന്റോ രമേശ് മാസ്റ്ററുടേയും നയന ടീച്ചറുടേയും നേതൃത്വത്തിലാണ് വിലയിരുത്തല്‍ നടന്നത്
ഗണിത ക്വിസ്സ് മത്സരം
           21.08.2014 ന് സ്കൂളില്‍ ഗണിത ക്വിസ്സ് മത്സരം നടത്തി. മത്സരത്തിന് ദാമോദരന്‍ മാസ്റ്ററും നയന ടീച്ചറും നേതൃത്വം നല്‍കി. നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളായ നഫീസത്തുല്‍ മുഫീദ.പി.എസ്. ഒന്നാം സ്ഥാനവും ഖദീജത്ത് മിര്‍സാന രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അക്ഷരമുറ്റം ക്വിസ്സ് 
         20.08.2014 ബുധനാഴ്ച സ്കൂളില്‍ അക്ഷരമുറ്റം ക്വിസ്സ് മത്സരം നടത്തി.  മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മൊയ്തീന്‍ ഫസല്‍ റഹ്മാന്‍ ഒന്നാം സ്ഥാനത്തിനും നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി മുഹമ്മദ് അനസ് രണ്ടാം സ്ഥാനത്തിനുമര്‍ഹരായി. എം.കെ. ദാമോദരന്‍ മാസ്റ്ററായിരുന്നു ക്വിസ്സ് മാസ്റ്റര്‍
സ്വാതന്ത്ര്യദിന ക്വിസ്സ് 
         സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 14/08/14 വ്യാഴാഴ്ച്ച സ്കൂളില്‍ ക്വിസ്സ് മത്സരം നടത്തി. ദാമോദരന്‍ മാസ്റ്ററുടേയും നയന ടീച്ചറുടേയും മേല്‍നോട്ടത്തില്‍ നടത്തിയ മത്സരത്തില്‍ നാലാം ക്ലാസ്സ് പഠിതാക്കളായ നഫീസത്തുല്‍ മുഫീദ ഒന്നാം സ്ഥാനവും അബ്ദുല്‍ മഹ്റൂഫ് നിഹാല്‍ രണ്ടാം സ്ഥാനവും മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥി മൊയ്തീന്‍ ഫസല്‍ റഹ്മാന്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് മള്‍ട്ടി ബോയ്സ് ക്ലബ്ബ് ആരിക്കാടി ട്രോഫി സ്പോണ്‍സര്‍ ചെയ്തു.  പഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി.എ.റഹ്മാന്‍ വിജയികള്‍ക്ക് ട്രോഫി വിതരണം ചെയ്തു.

കുട വിതരണം ചെയ്തു.
              കേരള ഗ്രാമീണ്‍ ബാങ്ക്  കുമ്പള ശാഖയുടെ കീഴില്‍ 16.07.2014 ബുധനാഴ്ച്ച ജി.ബി.എല്‍.പി സ്കൂള്‍ ആരിക്കാടി ജനറലിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് കുടവിതരണം ചെയ്തു .പരിപാടി കേരള ഗ്രാമീണ്‍ ബാങ്ക് റീജണല്‍ മാനേജര്‍ ശ്രീ.D.ദാമോദരന്‍ കുട വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി കേരള ഗ്രാമീണ്‍ ബാങ്ക്  കുമ്പള ബ്രാഞ്ച് മാനേജര്‍ ശ്രീ. ഉദയശങ്കര്‍ പ്രസാദ് പങ്കെടുത്തു. SMC ചെയര്‍മാന്‍ ശ്രീ.മുഹമ്മദ്.എ യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.D.കേശവ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.M.K.ദാമോദരന്‍ മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ പരിപാടി അവസാനിച്ചു.

 സാക്ഷരം - 2014
       സ്കൂളില്‍ സാക്ഷരം പദ്ധതി ഓഗസ്റ്റ് 6 ന് പഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി.എ.റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചര്‍ക്ക് അധ്യാപക സഹായി നല്‍കിക്കൊണ്ടാണ് ഉദ്ഘാടനം ചെയ്തത്.SMC ചെയര്‍മാന്‍ ശ്രീ.മുഹമ്മദ്.എ യുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.D.കേശവ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.M.K.ദാമോദരന്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Sand Tray യില്‍ നിര്‍മിച്ച കാഴ്ചകള്‍


Sand Tray യില്‍ നിന്നും

Sand Tray യില്‍ തയ്യാറാക്കിയത്

Sand Tray യില്‍ നിന്നും
Sand Tray യില്‍ തയ്യാറാക്കിയ Traffic ബോധവല്‍കരണം

Sand Tray യില്‍ തയ്യാറാക്കിയ Traffic ബോധവല്‍കരണം


1 comment:

  1. nice blog . update frequently......
    post details of SAAKSHARAM 14 programme............... thank you
    -AEO MJR

    ReplyDelete