Flash News

****W E L C O M E*******TO ******G B L P S*****ARIKKADY******INDEPENDENCE DAY ***AUG. 15**** സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Thursday 11 June 2015

പരിസ്ഥിതി ദിനം -2015

            ജൂണ്‍ 5 ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പരിസരത്ത് 150 ഓളം ചെടികള്‍ നട്ടു. എം.കെ.ദാമോദരന്‍ മാസറ്റര്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്‍ സ്കുള്‍ മുറ്റത്ത് ചെടി നട്ടു് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് SMC വൈ.പ്രസി‌ഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവരും അധ്യാപകരും വിദ്യാര്‍ത്ഥികളും ചെടികള്‍ നട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ ചെടി നടാനുള്ള കുഴി തയ്യാറാക്കി.










Tuesday 2 June 2015

പ്രവേശനോത്സവം 2015-16

              തിങ്കളാഴ്ച രാവിലെ 10മണിക്ക്  ജി.ബി.എല്‍.പി സ്കൂള്‍ ആരിക്കാടിയില്‍ പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്റെ നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. SMC ചെയര്‍മാന്‍ എ. മുഹമ്മദ്,  SMC വൈ.പ്രസി‌ഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവരും രക്ഷിതാക്കളും അധ്യാപകരും ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍  ഹെഡ് മാസറ്റര്‍ സ്വാഗതം പറയുകയും SMC ചെയര്‍മാന്‍ അധ്യക്ഷത വഹിക്കുകയും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്‍ അക്ഷര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന 16 കുട്ടികളും അക്ഷര ദീപം തെളിയിച്ചു. പുതുതായി എത്തിയ കൂട്ടുകാര്‍ക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എം.കെ.ദാമോദരന്‍ മാസറ്ററുടെ നന്ദി പ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു. നവാഗതര്‍ക്ക് അക്ഷര ദീപം തെളിയിച്ച കാര്‍ഡുകള്‍ നല്‍കി ഒന്നാം ക്ലാസ്സിലേക്ക് യാത്രയാക്കി. ബിന്റോ രമേശ് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവേശനോത്സവ ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.