Flash News

****W E L C O M E*******TO ******G B L P S*****ARIKKADY******INDEPENDENCE DAY ***AUG. 15**** സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Friday 26 December 2014


 യൂണിഫോം വിതരണം
           2014-15 അധ്യയന വര്‍ഷത്തെ യൂണിഫോം വിതരണം 15.12.2014 തിങ്കളാഴ്ച നടന്നു.എസ്.എം.സി ചെയര്‍മാന്‍ ശ്രീ. എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. ബി.അബ്ദുല്‍ റഹ്മാന്‍  യൂണിഫോം വിതരണോദ്ഘാടനം നടത്തി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി. കേശവ സര്‍ സ്വാഗതം പറയുകയും എം.കെ.ദാമോദരന്‍ മാസ്റ്റര്‍ നന്ദി പറയുകയും ചെയ്തു.


BLEND TRAINING FOR HEADMASTERS

ಪೈವಳಿಕೆ ಪಂಚಾಯತಿಗೊಳಪಟ್ಟ ಶಾಲೆಗಳ ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳಿಗೆ ಬ್ಲೋಗಿನ ಕುರಿತಾದ ಒಂದು ದಿನದ ತರಬೇತಿಯು ಬೇಕೂರು ಶಾಲೆಯಲ್ಲಿ ಆರಂಭಗೊಂಡಿತು. ವಿವಿಧ ಶಾಲೆಗಳ 20ಕ್ಕಿಂತಲೂ ಹೆಚ್ಚು ಮುಖ್ಯೋಪಾಧ್ಯಾಯರುಗಳು ತರಬೇತಿಯಲ್ಲಿ ಭಾಗವಹಿಸುತ್ತಿದ್ದಾರೆ.

Monday 13 October 2014

സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം

26.09.2014 വെള്ളിയാഴ്ച്ച സ്കൂള്‍ ബ്ലോഗിന്റെ ഉദ്ഘാടന കര്‍മ്മം കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി.അബ്ദുല്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു. എസ്.എം.സി ചെയര്‍മാന്‍ ശ്രീ. എ. മുഹമ്മദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. കേശവ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.എസ്.എം.സി വൈസ് ചെയര്‍പേഴ്സന്‍ ശ്രീമതി കദീജ ബഷീര്‍ യോഗത്തില്‍ സംസാരിച്ചു. ദാമോദരന്‍ മാസ്റ്ററുടെ നന്ദി പ്രകടനത്തോടെ അവസാനിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും  പങ്കെടുത്തു.



Thursday 9 October 2014

ഗാന്ധി ജയന്തി ആഘോഷം

ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച്  സ്കൂളില്‍ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. കേശവ മാസ്റ്റര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച്കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി. ഗാന്ധി ജീവിതം പ്രദര്‍ശനം നടത്തി.
 

Tuesday 30 September 2014

സയന്‍സ് ക്വിസ്സ് 2014


25/09/2014 വ്യാഴാഴ്ച്ച  ദാമോദരന്‍ മാസ്റ്ററുടേയും നയന ടീച്ചറുടേയും നേതൃത്വത്തില്‍ സ്കൂളില്‍ സയന്‍സ് ക്വിസ്സ് മത്സരം നടത്തി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ നിവേദ്യ.വി ഒന്നാം സ്ഥാനവും മുഹമ്മദ് ഫസല്‍ റഹ്മാന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി.കേശവ മാസ്റ്റര്‍ വിജയികള്‍ക്ക് അഭിനന്ദനങ്ങളറിയിച്ച് സംസാരിച്ചു.
സയന്‍സ് ക്വിസ്സ് മത്സരത്തില്‍ നിന്നും

Wednesday 10 September 2014

ONAM CELEBRATION-2014


സ്കൂളില്‍ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ പൂക്കളമൊരുക്കി. എല്ലാ കുട്ടികള്‍ക്കും അഞ്ച് കിലോ വീതം ഓണം സ്പെഷല്‍ റൈസ് വിതരണം ചെയ്തു. കുട്ടികള്‍ക്കായി ഓണസദ്യയും പായസവും തയ്യാറാക്കി വിതരണം ചെയ്തു

.



Thursday 21 August 2014

ഗണിത ക്വിസ്സ് മത്സരം

21.08.2014 ന് സ്കൂളില്‍ ഗണിത ക്വിസ്സ് മത്സരം നടത്തി.മത്സരത്തിന് ദാമോദരന്‍ മാസ്റ്ററും നയന ടീച്ചറും നേതൃത്വം നല്‍കി.


Wednesday 20 August 2014

അക്ഷരമുറ്റം ക്വിസ്സ് മത്സരം


അക്ഷരമുറ്റം ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്തവര്‍
20.08.2014 ബുധനാഴ്ച സ്കൂളില്‍ അക്ഷരമുറ്റം ക്വിസ്സ് മത്സരം നടത്തി

TIME TABLE- FIST TERM EXAMINATION 2014-15


Thursday 14 August 2014

Wednesday 6 August 2014

സാക്ഷരം -2014 ഉദ്ഘാടനം ചെയ്യുന്നു


 
പഞ്ചായത്ത് മെമ്പര്‍ ബി.എ. റഹ്മാന്‍ സ്റ്റാഫ് സെക്രട്ടറി മിനി ടീച്ചര്‍ക്ക് അധ്യാപക സഹായി നല്‍കി ഉദ്ഘാടനം ചെയ്യുന്നു

എസ്.എം.സി. ചെയര്‍മാന്‍ എ.മുഹമ്മദ് നയന ടീച്ചര്‍ക്ക് അധ്യാപക സഹായി നല്‍കുന്നു

Wednesday 16 July 2014

കുട വിതരണം നടത്തുന്നു


കുട വിതരണം നടത്തുന്നു