Flash News

****W E L C O M E*******TO ******G B L P S*****ARIKKADY******INDEPENDENCE DAY ***AUG. 15**** സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Wednesday 26 August 2015

ഓണാഘോഷം 2015


                 21/08/2015 വെളളിയാഴ്ച്ച  ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളില്‍ പൂക്കളമൊരുക്കി. കുട്ടികള്‍ക്കെല്ലാം അഞ്ച് കിലോ വീതം ഓണം സ്പെഷല്‍ റൈസ് വിതരണം ചെയ്തു. കുട്ടികള്‍ക്ക് ഓണസദ്യ തയ്യാറാക്കി നല്‍കി. ശേഷം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു . 
 

 

ഗണിതക്വിസ് 2015


ഗണിതക്വിസ്

               2015ആഗസ് 19 ബുധനാഴ്ച്ച സ്കൂളില്‍ എല്‍.പി വിഭാഗം കുട്ടികള്‍ക്കായി ശ്രീ.എം.കെ.ദാമോദരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ഗണിതക്വിസ് മത്സരം നടത്തി. മത്സരത്തില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ ആയിഷത്ത് റിസ് വാന ഒന്നാം സ്ഥാനവും മൊയ്തീന്‍ ഫസല്‍ റഹ്മാന്‍ രണ്ടാം സ്ഥാനവും നിവേദ്യ.വി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സ്വാതന്ത്ര്യ ദിനം 2015


സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആചരിച്ചു.
       സ്വാതന്ത്ര്യ ദിനത്തില്‍ കുമ്പള ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്‍ റഹ്മാന്‍ ആരിക്കാടി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി.കേശവ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥികളായ ശ്രീ.മഹാബല ഷെട്ടി മാസ്റ്റര്‍ ,ശ്രീ.അലി മാസ്റ്റര്‍ എന്നിവരും എസ്.എം.സി ചെയര്‍മാന്‍ ശ്രീ..മുഹമ്മദ് എന്നിവരും ആശംസകളര്‍പ്പിക്കുകയും ആഗസ്റ്റ് പതിമൂന്നാം തിയ്യതി നടന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
സ്കൂളില്‍ വന്ന എല്ലാവര്‍ക്കും മിഠായി, ലഡു , പാല്‍ പായസം എന്നിവ വിതരണം ചെയ്തു. തുടര്‍ന്ന് കുട്ടികളുടെ ദേശ ഭക്തി ഗാനാലാപനവും മറ്റു കലാ പരിപാടികളും നടന്നു.






ഹിരോഷിമദിനം 2015


ഹിരോഷിമദിനം
2015ആഗസ്റ്റ് 6 വ്യാഴാഴ്ച്ച ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളില്‍ കുട്ടികള്‍ക്ക് വേണ്ടി യുദ്ധവിരുദ്ധ ബോധവല്‍ക്കരണക്ലാസും വീഡിയോ പ്രദര്‍ശനവും നടത്തി.




സ്വാതന്ത്ര്യദിന ക്വിസ് മത്സരം 2015

സ്വാതന്ത്ര്യദിന ക്വിസ്
         സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 13/08/15 വ്യാഴാഴ്ച്ച ശ്രീ.ദാമോദരന്‍ മാസ്റ്ററുടേയും നയന ടീച്ചറുടേയും മേല്‍നോട്ടത്തില്‍ സ്കൂളില്‍ ക്വിസ് മത്സരം നടത്തി.