Flash News

****W E L C O M E*******TO ******G B L P S*****ARIKKADY******INDEPENDENCE DAY ***AUG. 15**** സ്വാതന്ത്ര്യ ദിനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ Mrട.ഫാത്തിമത്ത് സുഹ്റ സ്കൂളിൽ പതാക ഉയർത്തി. Freedom Quiz മത്സര വിജയികൾക്ക് മെമ്പർ സമ്മാനങ്ങൾ വിതരണം ചെയ്തു. SMC ചെയർമാൻ Mr. BA റഹ്മാൻ ആരിക്കാടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. സ്കൂൾ ഹെഡ് മാസറ്റർ Mr. ഡി .കേശവ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ Mrs. ഫാത്തിമത്ത് സുഹ്റ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

Tuesday 26 July 2016

ചാന്ദ്രദിനം 2016

                 ജൂലൈ 21 വ്യാഴാഴ്ച ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ചാന്ദ്രയാത്രയുടെ സിഡി പ്രദര്‍ശനം നടത്തി. ശേഷം 3, 4 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ശ്രീ.എം.കെ.ദാമോദരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ചാന്ദ്രദിന ക്വിസ് മത്സരം ICT യുടെ സഹായത്തോടുകൂടെ നടത്തി. ചാന്ദ്രദിന ക്വിസില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഫായിസ് ഒന്നാം സ്ഥാനവും അബ്ദുല്‍ റഹ്മാന്‍ സഹദ് രണ്ടാം സ്ഥാനവും അബ്ദുല്‍ റഹ്മാന്‍ റിനാസ് , യതീഷ് ആചാര്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു.
ചാന്ദ്രദിന CD പ്രദര്‍ശനം

ചാന്ദ്രദിനക്വിസ്

ഹെഡ്മാസ്റ്റര്‍ സമ്മാനവിതരണം നടത്തുന്നു

ക്വിസ് മത്സര വിജയികള്‍

Wednesday 13 July 2016

യൂണിഫോം വിതരണവും കുടവിതരണവും

                 2016 ജൂലൈ 12 ന് സ്കൂളില്‍ യൂണിഫോം വിതരണവും കുടവിതരണവും നടത്തി. ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ഡി. കേശവ സര്‍ സ്വാഗതം പറയുകയും  എസ്.എം.സി ചെയര്‍മാന്‍ എ.മുഹമ്മദ് യൂണിഫോം വിതരണോദ്ഘാടനം  നിര്‍വ്വഹിക്കുകയയും ചെയ്തു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആരിക്കാടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് കുട വിതരണം ചെയ്തു. വിതരണോദ്ഘാടനം മുന്‍ പഞ്ചായത്ത് പ്രസഡന്റ്  ശ്രീ. എം. അബ്ബാസ്  നിര്‍വ്വഹിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ ശ്രീ. ബി.എ.റഹ്മാന്‍ , സ്കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗവും ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ ആരിക്കാടി സെക്രട്ടറിയുമായ മുഹമ്മദ് പൊടിഞ്ഞി , പി.കെ. റഷീദ് , അബൂബക്കര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. സീനിയര്‍ അസിസ്റ്റന്റ്  ശ്രീ. എം.കെ.ദാമോദരന്‍ മാസ്റ്റര്‍നന്ദി പ്രകടിപ്പിച്ചു.



ഹെഡ്മാസ്റ്റര്‍ സ്വാഗതം പറയുന്നു


കുട വിതരണോദ്ഘാടനം


യൂണിഫോം വിതരണം