Flash News
Wednesday, 26 August 2015
ഗണിതക്വിസ് 2015
ഗണിതക്വിസ്
2015ആഗസ്
19 ബുധനാഴ്ച്ച
സ്കൂളില്‍ എല്‍.പി
വിഭാഗം കുട്ടികള്‍ക്കായി
ശ്രീ.എം.കെ.ദാമോദരന്‍
മാസ്റ്ററുടെ നേതൃത്വത്തില്‍ ഗണിതക്വിസ് മത്സരം നടത്തി. മത്സരത്തില്‍
നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ
ആയിഷത്ത് റിസ് വാന ഒന്നാം
സ്ഥാനവും മൊയ്തീന്‍ ഫസല്‍
റഹ്മാന്‍ രണ്ടാം സ്ഥാനവും
നിവേദ്യ.വി
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്വാതന്ത്ര്യ ദിനം 2015
സ്കൂളില്‍
സ്വാതന്ത്ര്യ ദിനം ആചരിച്ചു.
സ്വാതന്ത്ര്യ
ദിനത്തില്‍ കുമ്പള ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്‍
റഹ്മാന്‍ ആരിക്കാടി പതാക
ഉയര്‍ത്തി.
തുടര്‍ന്ന്
നടന്ന യോഗത്തില്‍ സ്കൂള്‍
ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി.കേശവ
മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വാര്‍ഡ്
മെമ്പര്‍ യോഗം ഉദ്ഘാടനം
ചെയ്തു.
മുഖ്യാതിഥികളായ
ശ്രീ.മഹാബല
ഷെട്ടി മാസ്റ്റര്‍ ,ശ്രീ.അലി
മാസ്റ്റര്‍ എന്നിവരും എസ്.എം.സി
ചെയര്‍മാന്‍ ശ്രീ.എ.മുഹമ്മദ്
എന്നിവരും ആശംസകളര്‍പ്പിക്കുകയും
ആഗസ്റ്റ് പതിമൂന്നാം തിയ്യതി നടന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികള്‍ക്ക്
സമ്മാനം വിതരണം ചെയ്യുകയും
ചെയ്തു.
സ്കൂളില്‍
വന്ന എല്ലാവര്‍ക്കും മിഠായി,
ലഡു
, പാല്‍
പായസം എന്നിവ വിതരണം ചെയ്തു.
തുടര്‍ന്ന്
കുട്ടികളുടെ ദേശ ഭക്തി
ഗാനാലാപനവും മറ്റു കലാ
പരിപാടികളും നടന്നു.
Subscribe to:
Posts (Atom)