Flash News
Wednesday, 26 August 2015
ഗണിതക്വിസ് 2015
ഗണിതക്വിസ്
2015ആഗസ്
19 ബുധനാഴ്ച്ച
സ്കൂളില്‍ എല്‍.പി
വിഭാഗം കുട്ടികള്‍ക്കായി
ശ്രീ.എം.കെ.ദാമോദരന്‍
മാസ്റ്ററുടെ നേതൃത്വത്തില്‍ ഗണിതക്വിസ് മത്സരം നടത്തി. മത്സരത്തില്‍
നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ
ആയിഷത്ത് റിസ് വാന ഒന്നാം
സ്ഥാനവും മൊയ്തീന്‍ ഫസല്‍
റഹ്മാന്‍ രണ്ടാം സ്ഥാനവും
നിവേദ്യ.വി
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്വാതന്ത്ര്യ ദിനം 2015
സ്കൂളില്‍
സ്വാതന്ത്ര്യ ദിനം ആചരിച്ചു.
സ്വാതന്ത്ര്യ
ദിനത്തില്‍ കുമ്പള ഗ്രാമപഞ്ചായത്ത്
വാര്‍ഡ് മെമ്പര്‍ ശ്രീ.ബി.അബ്ദുള്‍
റഹ്മാന്‍ ആരിക്കാടി പതാക
ഉയര്‍ത്തി.
തുടര്‍ന്ന്
നടന്ന യോഗത്തില്‍ സ്കൂള്‍
ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി.കേശവ
മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
വാര്‍ഡ്
മെമ്പര്‍ യോഗം ഉദ്ഘാടനം
ചെയ്തു.
മുഖ്യാതിഥികളായ
ശ്രീ.മഹാബല
ഷെട്ടി മാസ്റ്റര്‍ ,ശ്രീ.അലി
മാസ്റ്റര്‍ എന്നിവരും എസ്.എം.സി
ചെയര്‍മാന്‍ ശ്രീ.എ.മുഹമ്മദ്
എന്നിവരും ആശംസകളര്‍പ്പിക്കുകയും
ആഗസ്റ്റ് പതിമൂന്നാം തിയ്യതി നടന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സര വിജയികള്‍ക്ക്
സമ്മാനം വിതരണം ചെയ്യുകയും
ചെയ്തു.
സ്കൂളില്‍
വന്ന എല്ലാവര്‍ക്കും മിഠായി,
ലഡു
, പാല്‍
പായസം എന്നിവ വിതരണം ചെയ്തു.
തുടര്‍ന്ന്
കുട്ടികളുടെ ദേശ ഭക്തി
ഗാനാലാപനവും മറ്റു കലാ
പരിപാടികളും നടന്നു.
Thursday, 23 July 2015
യൂണിഫോം വിതരണം - 2015 -16
ജി.ബി.എല്‍.പി സ്കൂള്‍ ആരിക്കാടിയില്‍ 2015 -16 വര്‍ഷത്തെ യൂണിഫോം വിതരണം നടത്തി. 10.07.2015 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ.
റഹ്മാന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. യോഗത്തില്‍ ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ സ്വാഗതം പറയുകയും SMC ചെയര്‍മാന്‍ എ. മുഹമ്മദ് അധ്യക്ഷത
വഹിക്കുകയും ചെയ്തു.
SMC വൈ.പ്രസിഡന്റ് കദീജ ബഷീറും രക്ഷിതാക്കളും അധ്യാപകരും ചടങ്ങില്‍ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജയ ടീച്ചര്‍ നന്ദി പറഞ്ഞു.
Thursday, 2 July 2015
ഫീല്‍ഡ് ട്രിപ്പ് നടത്തി
2015 ജൂലൈ 1ബുധനാഴ്ച്ച ഫീല്‍ഡ് ട്രിപ്പ് നടത്തി. വിദ്യാലയത്തിലെ 2,3,4 ക്ലാസുകളിലെ പരിസരപഠന പാഠഭാഗവുമായി ബന്ധപ്പെട്ട് വയല്‍ , തോട് എന്നിവയിലും പരിസരത്തും കാണുന്ന വിവിധ സസ്യങ്ങളെയും നമ്മുടെ ചുറ്റുപാടും കാണുന്ന സസ്യങ്ങളെയും നിരീക്ഷിച്ച് മനസ്സിലാക്കുന്നതിനായി സ്കൂള്‍ പരിസരത്തുള്ള വയലിലേക്ക് ഫീല്‍ഡ് ട്രിപ്പ് നടത്തി.
Wednesday, 1 July 2015
വായനാദിനം 2015
ജൂണ്‍ 19 ന് സ്കൂളില്‍ വായനാദിനം ആചരിച്ചു. ഈ വര്‍ഷത്തെ വായനാദിനത്തില്‍ സ്കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികള്‍ക്കായി തരംതിരിച്ച് പ്രദര്‍ശിപ്പിച്ചു. SRG കണ്‍വീനര്‍ ശ്രീ.ബിന്റോ മാസ്റ്റര്‍ പി.എന്‍. പണിക്കരെ കുറിച്ചും അദ്ദേഹം നടത്തിയ സേവനങ്ങളെ കുറിച്ചും സംസാരിച്ചു. കുട്ടികള്‍ക്കുള്ള ലൈബ്രറി പുസ്തകങ്ങളുടെ വിതരണം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.ഡി. കേശവ ഒന്നാം ക്ലാസിലെ കുരുന്നുകള്‍ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജയ ടീച്ചര്‍ നന്ദി പറഞ്ഞു.
Thursday, 11 June 2015
പരിസ്ഥിതി ദിനം -2015
ജൂണ്‍ 5 ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂള്‍ പരിസരത്ത് 150 ഓളം ചെടികള്‍ നട്ടു. എം.കെ.ദാമോദരന്‍ മാസറ്റര്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്‍ സ്കുള്‍ മുറ്റത്ത് ചെടി നട്ടു് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് SMC വൈ.പ്രസിഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവരും അധ്യാപകരും വിദ്യാര്‍ത്ഥികളും ചെടികള്‍ നട്ടു. തൊഴിലുറപ്പ് തൊഴിലാളികള്‍ ചെടി നടാനുള്ള കുഴി തയ്യാറാക്കി.
Tuesday, 2 June 2015
പ്രവേശനോത്സവം 2015-16
തിങ്കളാഴ്ച രാവിലെ 10മണിക്ക് ജി.ബി.എല്‍.പി സ്കൂള്‍ ആരിക്കാടിയില്‍ പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്റെ നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. SMC ചെയര്‍മാന്‍ എ. മുഹമ്മദ്, SMC വൈ.പ്രസിഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവരും രക്ഷിതാക്കളും അധ്യാപകരും ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഹെഡ് മാസറ്റര്‍ സ്വാഗതം പറയുകയും SMC ചെയര്‍മാന്‍ അധ്യക്ഷത വഹിക്കുകയും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്‍ അക്ഷര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന 16 കുട്ടികളും അക്ഷര ദീപം തെളിയിച്ചു. പുതുതായി എത്തിയ കൂട്ടുകാര്‍ക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എം.കെ.ദാമോദരന്‍ മാസറ്ററുടെ നന്ദി പ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു. നവാഗതര്‍ക്ക് അക്ഷര ദീപം തെളിയിച്ച കാര്‍ഡുകള്‍ നല്‍കി ഒന്നാം ക്ലാസ്സിലേക്ക് യാത്രയാക്കി. ബിന്റോ രമേശ് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവേശനോത്സവ ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.
Wednesday, 6 May 2015
Subscribe to:
Posts (Atom)