തിങ്കളാഴ്ച രാവിലെ 10മണിക്ക് ജി.ബി.എല്‍.പി സ്കൂള്‍ ആരിക്കാടിയില്‍ പ്രവേശനോത്സവ പരിപാടികള്‍ ആരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്റെ നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. SMC ചെയര്‍മാന്‍ എ. മുഹമ്മദ്, SMC വൈ.പ്രസിഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവരും രക്ഷിതാക്കളും അധ്യാപകരും ഘോഷയാത്രയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഹെഡ് മാസറ്റര്‍ സ്വാഗതം പറയുകയും SMC ചെയര്‍മാന്‍ അധ്യക്ഷത വഹിക്കുകയും കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീ. ബി.എ. റഹ്മാന്‍ അക്ഷര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. തുടര്‍ന്ന് അറിവിന്റെ ലോകത്തേക്ക് കടന്ന് വന്ന 16 കുട്ടികളും അക്ഷര ദീപം തെളിയിച്ചു. പുതുതായി എത്തിയ കൂട്ടുകാര്‍ക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു. എം.കെ.ദാമോദരന്‍ മാസറ്ററുടെ നന്ദി പ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു. നവാഗതര്‍ക്ക് അക്ഷര ദീപം തെളിയിച്ച കാര്‍ഡുകള്‍ നല്‍കി ഒന്നാം ക്ലാസ്സിലേക്ക് യാത്രയാക്കി. ബിന്റോ രമേശ് മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവേശനോത്സവ ഗാനം എല്ലാവരും ചേര്‍ന്ന് ആലപിച്ചു. ഉച്ച ഭക്ഷണത്തിന് ശേഷം പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.
No comments:
Post a Comment