ജൂലൈ 21 വ്യാഴാഴ്ച ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളില്‍ ചാന്ദ്രയാത്രയുടെ സിഡി പ്രദര്‍ശനം നടത്തി. ശേഷം 3, 4 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി ശ്രീ.എം.കെ.ദാമോദരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ചാന്ദ്രദിന ക്വിസ് മത്സരം ICT യുടെ സഹായത്തോടുകൂടെ നടത്തി. ചാന്ദ്രദിന ക്വിസില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഫായിസ് ഒന്നാം സ്ഥാനവും അബ്ദുല്‍ റഹ്മാന്‍ സഹദ് രണ്ടാം സ്ഥാനവും അബ്ദുല്‍ റഹ്മാന്‍ റിനാസ് , യതീഷ് ആചാര്യ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് അസംബ്ലിയില്‍ വെച്ച് ഹെഡ്മാസ്റ്റര്‍ സമ്മാനം വിതരണം ചെയ്തു.
No comments:
Post a Comment