Flash News
Thursday, 30 June 2016
Thursday, 23 June 2016
വായനാദിനം ജൂണ്‍ - 19
2016 - 17 അധ്യായന വര്‍ഷത്തെ വായനാദിനം ജൂണ്‍ 20 തിങ്കളാഴ്ച ഹെഡ്മാസ്റ്റര്‍ ശ്രീ. ഡി.കേശവ ഉദ്ഘാടനം ചെയ്തു. SRG കണ്‍വീനര്‍ ശ്രീ. ബിന്റോ രമേശ് സ്വാഗതവും ശ്രീമതി.എം. മിനി ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.കെ. അജയ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക് വേണ്ടി പി.എന്‍. പണിക്കരെ പരിചയപ്പെടുത്തി. യോഗത്തിനു ശേഷം ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി. ശേഷം കുട്ടികള്‍ക്ക് വേണ്ടി നടത്തിയ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുടെ പേരുകളെഴുതിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലയാള വിഭാഗത്തില്‍ നിന്നും നാലാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫായിസ്, കന്നട വിഭാഗത്തില്‍ നിന്നും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കീര്‍ത്തന നാലാംക്ലാസ് വിദ്യാര്‍ത്ഥി യതീഷ് ആചാര്യ എന്നിവര്‍ സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ സമ്മാന വിതരണം നടത്തുകയും ചെയ്തു.
Thursday, 9 June 2016
പരിസ്ഥിതി ദിനം -2016
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 6 തിങ്കളാഴ്ച്ച സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. ദാമോദരന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. ഫാത്തിമത്ത് സുഹറ സ്കൂള്‍ പരിസരത്ത് തൈ നട്ടു് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ബി.എ. റഹ്മാന്‍, SMC
വൈ.പ്രസിഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ശേഷം
അധ്യാപകരുടേയും SMC അംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ചെടികള്‍ വെച്ച് പിടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. ഫാത്തിമത്ത് സുഹറ വൃക്ഷത്തൈ നട്ടു് ഉദ്ഘാടനം ചെയ്യുന്നു |
Wednesday, 1 June 2016
പ്രവേശനോത്സവം 2016-17
01.06.2016 ബുധനാഴ്ച രാവിലെ
10മണിക്ക് സ്കൂളില്‍ പ്രവേശനോത്സവ പരിപാടികള്‍
ആരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി ഫാത്തിമത്ത് സുഹറ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ മാസ്റ്റര്‍ സ്വാഗതം പറയുകയും SMC ചെയര്‍മാന്‍ എ. മുഹമ്മദ് അധ്യക്ഷത
വഹിക്കുകയും കുമ്പള ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ശ്രീ. ബി.എ. റഹ്മാന്‍ , SMC
വൈ.പ്രസിഡന്റ് കദീജ ബഷീര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുകയും ചെയ്തു. നവാഗതര്‍ക്ക് പഠനോപകരണങ്ങളും മധുര പലഹാരങ്ങളും വിതരണം ചെയ്തു.
എം.കെ.ദാമോദരന്‍ മാസറ്ററുടെ നന്ദി പ്രകാശനത്തോടെ പൊതുയോഗം അവസാനിച്ചു. തുടര്‍ന്ന് കട്ടികള്‍ കലാപരിരാടികള്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ഒന്നാം ക്ലാസ്സിലേക്ക് മലയാള മീഡിയത്തില്‍ 9 കുട്ടികളും കന്നട മീഡിയത്തില്‍ 5 കുട്ടികളും പ്രവേശനം നേടി.
ശ്രീമതി ഫാത്തിമത്ത് സുഹറ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു |
പഠനോപകരണ വിതരണം |
Subscribe to:
Posts (Atom)