2016 - 17 അധ്യായന വര്‍ഷത്തെ വായനാദിനം ജൂണ്‍ 20 തിങ്കളാഴ്ച ഹെഡ്മാസ്റ്റര്‍ ശ്രീ. ഡി.കേശവ ഉദ്ഘാടനം ചെയ്തു. SRG കണ്‍വീനര്‍ ശ്രീ. ബിന്റോ രമേശ് സ്വാഗതവും ശ്രീമതി.എം. മിനി ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീമതി.കെ. അജയ നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റര്‍ കുട്ടികള്‍ക്ക് വേണ്ടി പി.എന്‍. പണിക്കരെ പരിചയപ്പെടുത്തി. യോഗത്തിനു ശേഷം ലൈബ്രറി പുസ്തകങ്ങളുടെ പ്രദര്‍ശനം നടത്തി. ശേഷം കുട്ടികള്‍ക്ക് വേണ്ടി നടത്തിയ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങളുടെ പേരുകളെഴുതിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലയാള വിഭാഗത്തില്‍ നിന്നും നാലാംക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഫായിസ്, കന്നട വിഭാഗത്തില്‍ നിന്നും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി കീര്‍ത്തന നാലാംക്ലാസ് വിദ്യാര്‍ത്ഥി യതീഷ് ആചാര്യ എന്നിവര്‍ സമ്മാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ സമ്മാന വിതരണം നടത്തുകയും ചെയ്തു.
No comments:
Post a Comment