ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 6 തിങ്കളാഴ്ച്ച സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈകള്‍ നട്ടു. ദാമോദരന്‍ മാസ്റ്റര്‍ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. ഫാത്തിമത്ത് സുഹറ സ്കൂള്‍ പരിസരത്ത് തൈ നട്ടു് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ബി.എ. റഹ്മാന്‍, SMC
വൈ.പ്രസിഡന്റ് കദീജ ബഷീര്‍ , ഹെഡ് മാസറ്റര്‍ ശ്രീ. ഡി.കേശവ എന്നിവര്‍ കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ശേഷം
അധ്യാപകരുടേയും SMC അംഗങ്ങളുടെയും മേല്‍നോട്ടത്തില്‍ സ്കൂള്‍ പരിസരത്ത് വിദ്യാര്‍ത്ഥികള്‍ ചെടികള്‍ വെച്ച് പിടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി. ഫാത്തിമത്ത് സുഹറ വൃക്ഷത്തൈ നട്ടു് ഉദ്ഘാടനം ചെയ്യുന്നു |
GOOD .......KEEP IT UP.............
ReplyDelete